KeralaLatest NewsNews

കേന്ദ്രസാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതി ഒരുളുപ്പുമില്ലാതെ സ്വന്തമാക്കി മേനിനടിക്കുന്ന പിണറായി സർക്കാർ: സന്ദീപ് വാചസ്പതി

ആനയുടെ ഗർഭം വരെ ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞ് ഒക്കെ പിണറായിയെ അപേക്ഷിച്ച് എത്രയോ പാവം. ഇത് അതുക്കും മേലേ

ആലപ്പുഴ : കോവിഡ് മൂലം അത്താണി നഷ്ടമായ പട്ടികജാതി/ പിന്നാക്ക വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് വായ്പാ പദ്ധതിയുമായി രണ്ടാം പിണറായി സർക്കാർ എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയുടെ കള്ളത്തരങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് ഈ ഫെബ്രുവരിയിൽ നടപ്പാക്കി തുടങ്ങിയ പദ്ധതിയാണ് പിണറായി വിജയൻ സർക്കാർ ഒരു ഉളുപ്പുമില്ലാതെ സ്വന്തമാക്കി മേനി നടിക്കുന്നതെന്നു തെളിവുകൾ സഹിതം സന്ദീപ് ചൂണ്ടികാണിക്കുന്നു.

ആനയുടെ ഗർഭം വരെ ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞ് ഒക്കെ പിണറായിയെ അപേക്ഷിച്ച് എത്രയോ പാവം. ഇത് അതുക്കും മേലേയെന്നും സന്ദീപ് പരിഹസിക്കുന്നു. കേന്ദ്ര പദ്ധതിയെ ചില ഫോട്ടോ ഷോപ്പിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഇടതു സർക്കാർ. കേന്ദ്ര പദ്ധതി സ്വന്തമാക്കിയ പിണറായി വിജയൻ സർക്കാരിനോട് നാല് ചോദ്യങ്ങളും സന്ദീപ് സമൂഹ മാധ്യമ ത്തിൽ പങ്കുവച്ച കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്.

read also: ഇത് മോശമാണ്: വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണമെന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ സംവിധായകൻ ജിയോ ബേബി

സമൂഹമാധ്യമത്തിൽ സന്ദീപ് വാചസ്പതി പറയുന്നതിങ്ങനെ..

”കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് ഈ ഫെബ്രുവരിയിൽ നടപ്പാക്കി തുടങ്ങിയ പദ്ധതിയാണ് പിണറായി വിജയൻ സർക്കാർ ഒരു ഉളുപ്പുമില്ലാതെ സ്വന്തമാക്കി മേനി നടിക്കുന്നത്. Support for Marginalized Individuals for Livelihood & Enterprise (SMILE) എന്നാണ് ഈ പദ്ധതിയുടെ പേര്. കോവിഡ് മൂലം അത്താണി നഷ്ടമായ പട്ടികജാതി/ പിന്നാക്ക വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്കാണ് ഈ വായ്പ കിട്ടുക. കുടുംബത്തിന്‍റെ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയായിരിക്കണം. പൂർണ്ണമായും കേന്ദ്ര സർക്കാർ പദ്ധതിയാണിത്. 5 ലക്ഷം രൂപയാണ് പരമാവധി കിട്ടുക. ഇതിന്‍റെ 20 ശതമാനം അതായത് 1 ലക്ഷം രൂപ സബ്സിഡിയാണ്. 9 ശതമാനം പലിശയുണ്ടെങ്കിലും ഗുണഭോക്താവ് 6 ശതമാനം അടച്ചാൽ മതി എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മൂലം മരിച്ചയാള്‌‍ 18 നും 60 ഇടയിൽ പ്രായമുള്ളയാളാവണം എന്ന നിബന്ധനയുണ്ട്. ഇതിന് 70 കോടിയോളം രൂപ കേന്ദ്രം വകയിരുത്തിയിട്ടുമുണ്ട്. ഇത്രയുമാണ് ഈ പദ്ധതിയുടെ വിശദാംശങ്ങൾ.

കൂടുതൽ വിവരങ്ങൾ
http://www.ksbcdconline.org/PDF/Smile_Scheme_Details.pdf ഈ ലിങ്കിൽ നിന്ന് കിട്ടും.
പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള പി.ഐ.ബി (PIB) യുടെ പത്രക്കുറിപ്പും ഇതിനൊപ്പം ചേർക്കുന്നു. https://pib.gov.in/PressReleaseIframePage.aspx?PRID=1695142

കേന്ദ്ര പദ്ധതി സ്വന്തമാക്കിയ പിണറായി വിജയൻ സർക്കാരിനോട് ചില ചോദ്യങ്ങൾ.

1. ഈ പദ്ധതിക്കായി എത്ര രൂപ സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്?
2. ഈ പദ്ധതി ആവിഷ്കരിച്ച മന്ത്രിസഭാ യോഗത്തിന്‍റെ വിശദാംശങ്ങൾ പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോ?
3. സ്വന്തം പദ്ധതിയാണെങ്കിൽ ഏത് ഏജൻസിയാണ് വായ്പ നൽകുന്നത്?
4. എന്തിനാണ് ഗുണഭോക്തൃ പട്ടികയിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത്?

കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത അന്തിമ തിയതി തീരുമാനിച്ചതും പദ്ധതിയിൽ നിന്ന് OBC യെ ഒഴിവാക്കിയതും മാത്രമാണ് ഇക്കാര്യത്തിൽ പിണറായി സർക്കാരിന്‍റെ സംഭാവന. ഒപ്പം ഫോട്ടോഷോപ്പിൽ ചില പോസ്റ്ററുകളും. അതോടെ പദ്ധതി സ്വന്തം.
ആനയുടെ ഗർഭം വരെ ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞ് ഒക്കെ പിണറായിയെ അപേക്ഷിച്ച് എത്രയോ പാവം. ഇത് അതുക്കും മേലേ…”

https://www.facebook.com/535305703489703/posts/1433496010337330/

shortlink

Related Articles

Post Your Comments

Related Articles


Back to top button