NattuvarthaLatest NewsKeralaNews

ഉണ്ണിപ്പൊട്ടുവേണ്ടാ: സ്വപ്നങ്ങൾ ലിമിറ്റഡ് എഡിഷൻ ആണെന്ന് ഉണ്ണി മുകുന്ദന് മറുപടിയുമായി രശ്മിത രാമചന്ദ്രൻ

വലിയ പൊട്ട് തൊടുന്നവർക്ക് വലിയ സ്വപ്‌നങ്ങൾ കാണാൻ കഴിയില്ലേ

എറണാകുളം: ജീവിതത്തിലെ പ്രതിസന്ധികൾ നേരിട്ട് വിജയം നേടിയ ആനി ശിവയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’ എന്നായിരുന്നു ആനി ശിവയുടെ ചിത്രത്തിനൊപ്പം ഉണ്ണിമുകുന്ദൻ കുറിച്ചത്. എന്നാൽ വലിയ പൊട്ട് തൊടുന്നവർക്ക് വലിയ സ്വപ്‌നങ്ങൾ കാണാൻ കഴിയില്ലേ എന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോൾ ഉണ്ണിമുകുന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ വക്കീലും ഇടത് സഹയാത്രികയുമായ രശ്മിത രാമചന്ദ്രൻ

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തന്റെ വലിയ പൊട്ട് തൊട്ട ചിത്രത്തിനൊപ്പം ‘സ്വപ്നങ്ങൾ – ലിമിറ്റഡ് എഡിഷൻ ഉണ്ണിപ്പൊട്ടുവേണ്ടാ’ എന്നാണ് രശ്മിത കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button