MollywoodLatest NewsKeralaCinemaNattuvarthaNewsEntertainment

വലിയ പൊട്ടിലൂടെയല്ല, സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ: കമന്റ് ബോക്സ് നിറയെ പാർവതി

കൊച്ചി: പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം ആർക്കും പ്രചോദനം നൽകുന്നതാണ്. ഇപ്പോഴിതാ, ആനി ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം, ആനി ശിവയെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ ആരെയെങ്കിലും ഉണ്ണി പരോക്ഷമായി കൊട്ടിയിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് ആരാധകർ. ‘വലിയ പൊട്ട്’ എന്ന ഉണ്ണിയുടെ പരാമർശം നടി പാർവതി തിരുവോത്തിനെ ഉദ്ദേശിച്ചല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏതായാലും ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് നിറയെ പാർവതിയുടെ ചിത്രമാണ്. ‘രണ്ടീസം മുമ്പ് നിർമാതാവ് സാന്ദ്ര തോമസ്‌ ലൈവിൽ വന്ന് വട്ട പൊട്ടുകാരുടെ മാഹാത്മ്യം പറഞ്ഞിരുന്നു, വട്ട പൊട്ടിട്ട് നീളൻ ജുബ്ബ ഇട്ടാൽ മാത്രം പോരാ, അടുത്തവന്റെ ഉള്ള് അറിയണം’ എന്നാണു ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. ‘ഫെമിനിച്ചികളുടെ ഒരു ലോഡ് കുരു ഇന്ന് പൊട്ടും’ എന്നാണു മറ്റൊരാളുടെ വക കമന്റ്. ‘വലിയ പൊട്ട് ഞങ്ങളുടെ ആസ്ഥാന യൂണിഫോം ന്റെ ഭാഗമാണ് എന്റെ ഉണ്ണി…’ എന്ന് പരിഹസിക്കുന്നവരുമുണ്ട്. ഏതായാലും ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്സ് നിറയെ പാർവതിയുടെ ചിത്രമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button