Latest NewsKeralaNews

അട്ടപ്പാടിയിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കും: ആരോഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ഹോസ്പിറ്റലും പുതൂർ കുടുംബാരോഗ്യ കേന്ദ്രവും അഗളി സാമൂഹികാരോഗ്യ കേന്ദ്രവും സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതൂർ ഊരിലെ ആദിവാസി സഹോദരങ്ങൾക്കുള്ള കമ്മ്യൂണിറ്റി കിച്ചണിലും ആരോഗ്യ മന്ത്രി സന്ദർശനം നടത്തി.

Read Also: ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ 5 പ്രതികൾക്കും ശിക്ഷയിളവ് നല്‍കി മോചിപ്പിക്കാൻ സർക്കാർ ഉത്തരവ്: വിവാദം

ട്രൈബൽ മേഖലയിൽ പ്രവർത്തിയ്ക്കുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ , കോവിഡേതര ചികിത്സാ സൗകര്യങ്ങൾ ഈ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം രോഗപ്രതിരോധ ശേഷി വർധിപ്പിയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും വീണാ ജോർജ് അറിയിച്ചു. കോട്ടത്തറയിൽ CBNAAT പരിശോധനാ സൗകര്യം ഒരുക്കും. മൊബൈൽ RTPCR ലാബ് ആഴ്ചയിലൊരിയ്ക്കൽ അട്ടപ്പാടിയിലെത്തി പരിശോധനകൾ വർധിപ്പിയ്ക്കും. അടിസ്ഥാന സൗകര്യ വികസനം വാഹന സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ആരോഗ്യ പ്രവർത്തകർ ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ സംബന്ധിച്ച് ഉചിതമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഭവാനിപ്പുഴ മുറിച്ചു കടന്ന് ആദിവാസി ഊരുകളിൽ വാക്‌സിനേഷന് പോയ ഡോക്ടർ സുകന്യ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൈജു, ഡ്രൈവർ സജേഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിക്കാൻ കൂടിയാണ് ആരോഗ്യമന്ത്രി പുതൂരിൽ പോയത്. അട്ടപ്പാടിയിൽ ഡോ പ്രഭുദാസ് ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ സമർപ്പിത സേവനമാണ് നടത്തുന്നതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: വിഷം ചേർത്ത മത്സ്യം സുലഭം, നടപടികൾ ഇല്ല: തൃശ്ശൂരിൽ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് മീനില്‍ നിന്നെന്ന് നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button