KeralaLatest NewsNews

വീണ വിജയൻ കേരളം ഭരിക്കും, ഭരണത്തിന്റെ റിമോർട്ട് കൺട്രോൾ വീണയുടെ കൈയ്യിൽ: മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ക്രൈം നന്ദകുമാർ

മകൾക്ക് വേണ്ടി എന്തും ചെയ്യുന്നതാണ് പിണറായിയുടെ ശീലം: ക്രൈം നന്ദകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മകൾ വീണ നന്ദകുമാർ ഒരു വീക്ക്നെസ്സ് ആണെന്ന് ക്രൈം നന്ദകുമാർ. പിണറായിക്ക് ശേഷം വീണാ വിജയൻ കേരളം ഭരിക്കുമെന്നും നന്ദകുമാർ പറയുന്നു. കർമ്മ ന്യൂസിനോടായിരുന്നു നന്ദകുമാറിന്റെ പ്രതികരണം. ഭാവി മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസെന്നും നന്ദകുമാർ പറയുന്നു. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് വീണയാണെന്നും എല്ലാവരെയും നിയന്ത്രിക്കുന്നതിന്റെ റിമോർട്ട് കൺട്രോൾ വീണയുടെ കൈയ്യിലാണെന്നും നന്ദകുമാർ ആരോപിക്കുന്നു.

‘മകൾ വീണക്ക് വേണ്ടി എന്തും ചെയ്യുകയും നല്കുകയും ചെയ്യുന്നതാണ്‌ പിണറായിയുടെ ശീലം. വീണ എന്ത് വിചാരിച്ചാലും അത് നേടിയിരിക്കും. ആദ്യം ഒരാളേ ഇഷ്ടപെട്ടു, പിണറായി വീണയെ അയാൾക്ക് വിവാഹം ചെയ്തു കൊടുത്തു. രണ്ടാമത് ഒരാൾ ലിവിങ് ടുഗതറിനു വന്നപ്പോൾ അതും പിണറായി സമ്മതിച്ചു. മൂന്നാമത് മുഹമ്മദ് റിയാസ് ചോദിച്ചപ്പോൾ വീണയെ വിവാഹം ചെയ്ത് കൊടുത്തു. വീണയുടെ എല്ലാ ആഗ്രഹവും സാധിച്ച് കൊടുക്കുന്ന അച്ഛനാണു പിണറായി വിജയൻ. തനിക്ക് ശേഷം വീണയേയോ മുഹമദ് റിയാസിനെയോ ആയിരിക്കും പിണറായി മുഖ്യമന്ത്രി ആക്കുകയെന്നും’ നന്ദകുമാർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:മുണ്ടക്കയത്ത് 11 കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

‘പിണറായി വിജയനെ കുറിച്ച് ഞാൻ മനസിലാക്കിയ ഒരു കാര്യം, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മകൾ ആണ്. വീണ പറയുന്ന എല്ലാ ആഗ്രഹങ്ങളും പിണറായി നടത്തിക്കൊടുക്കും. സ്നേഹവും കടമയുമെന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ കുടുംബം ആണ് ഏറ്റവും വലുത്. അദ്ദേഹത്തിന്റെ കൈവശമാണ് പാർട്ടി. സംസ്ഥാനം തന്നെ അദ്ദേഹത്തിന്റെ കൈവശമാണ്. എല്ലാം അദ്ദേഹത്തിന്റെ കൈയ്യിലാണ്‌. തന്റെ പിന്തുടർച്ചാ അവകാശി എന്ന നിലയിൽ അതെല്ലാം ഇനി മരുമകൻ മുഹമ്മദ് റിയാസിനും മകൾ വീണയ്ക്കും നൽകും. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് വീണയാണ്. ഭരണത്തിന്റെ റിമോർട്ട് കൺട്രോൾ വീണയുടെ കൈവശമാണ്. വീണ നിശ്ചയിക്കും ഇവിടെ ഇരുപത് മന്ത്രിമാർ എന്ത് ചെയ്യണമെന്ന്. ഒരു ഏകാധിപത്യ ഭരണമായിരിക്കും ഇനി നടക്കാൻ പോകുന്നത്.’ നന്ദകുമാർ പറയുന്നു.

‘കേരളത്തിൽ ഇപ്പോൾ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പിണറായിയുടെ കാലമാണ്‌. സർക്കാരിലും പാർട്ടിയിലും ഇതു തന്നെ അവസ്ഥ. അതുകൊണ്ട് തന്നെയാണല്ലോ സ്വന്തം വീട്ടിൽ തന്നെ മരുമകനും മന്ത്രി പദം നല്കിയത്. ഈ സർക്കാരിന്റെ കാലത്ത് തന്നെ ഇത് സംഭവിക്കും എന്നും അല്ലെങ്കിൽ സി.പി.എം പാർട്ടി നിലനില്ക്കില്ലെന്നും പറഞ്ഞു. കാരണം പിണറായി ഫ്രാക്ഷൻ കൈവിട്ടാൽ പിന്നെ സി.പി.എമ്മിനു ബംഗാളിലേ അവസ്ഥ വരും. അതിനാൽ തന്നെ പിണറായി കുടുംബ വാഴ്ച്ച നിലനിർത്താൻ മറ്റ് നേതാക്കളും നിർബന്ധിതരാകും.’ – നന്ദകുമാർ ചൂണ്ടിക്കാട്ടുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button