Latest NewsKeralaCinemaNewsIndiaBollywoodEntertainmentInternational

കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ബെഹ്റ: കേരള മോഡൽ അടിപൊളിയെന്ന് പരിഹസിച്ച് കങ്കണ

കൊൽക്കത്ത: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്‌നാഥ് ബഹ്‌റയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത മെഗ അപ്പ്‌ഡേറ്റ്‌സ് എന്ന ട്വിറ്റർ പേജിന്റെ വാർത്ത ഷെയർ ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

കേരള മോഡല്‍ എന്ന ക്യാപ്ക്ഷനോടെയാണ് താരം ട്വീറ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്. പിണറായി സർക്കാരിന്റെ കേരള മോഡൽ ലോകശ്രദ്ധ നേടിയിരുന്നു. ആരോഗ്യമേഖലയിൽ നിരവധി കൈയ്യടിയും അവാർഡുകളും ഏറ്റുവാങ്ങിയായിരുന്നു കേരള മോഡലിന്റെ യാത്ര. ഇതിനെ പരിഹസിച്ചായിരുന്നു കങ്കണയുടെ പ്രതികരണം. നടിയുടെ പ്രതികരണം ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്.

കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്റ പറഞ്ഞിരുന്നു. ‘കേരളം ഭീകരരുടെ റിക്രൂട്ടിങ് ലക്ഷ്യമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുന്ന അവസ്ഥയാണ്. ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാന്‍ പൊലീസിന് കഴിവുണ്ട്. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നു. വിവിധ നടപടികളിലൂടെ വിധ്വംസക ശക്തികളെ തടയാനായിട്ടുണ്ട്’- ബെഹ്‌റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button