Latest NewsNewsIndia

ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ പദ്ധതി: ബോംബ് പൊട്ടിത്തെറിച്ച്‌ 3 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

അതേസമയം പരിക്കേറ്റവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം.

കൊൽക്കത്ത: ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ മൂന്ന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലായിരുന്നു പ്രവർത്തകർ ബോംബ് നിർമ്മിച്ചിരുന്നത്. ഇതിനിടെ ബോംബ് നിർമ്മാണത്തിനായി എത്തിച്ച സ്‌ഫോടക വസ്തു അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ വിവരം പോലീസിനെയും അറിയിച്ചു. പേലീസെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം. ഇവരുടെ മൊഴിയെടുക്കും.

Read Also: കോവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് വിഷ ഗുളികകള്‍, അമ്മയും മകളും മരിച്ചു: അയല്‍വാസി അറസ്റ്റിൽ

പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കാൻ ലക്ഷ്യമിട്ടായിരുന്നു തൃണമൂൽ പ്രവർത്തകർ ബോംബുകൾ നിർമ്മിച്ചതെന്നാണ് സൂചന. അതേസമയം പരിക്കേറ്റവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button