Latest NewsNewsIndia

മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍: കര്‍ണാടകയില്‍ പിടിയിലായത് എട്ട് ബംഗ്ലാദേശി സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍

ബംഗളൂരു: കര്‍ണാടകയില്‍ മനുഷ്യക്കടത്ത് സംഘം പിടിയില്‍. 10 പേര്‍ അടങ്ങുന്ന സംഘത്തെ കര്‍ണാടക പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് പിടികൂടി. ഇവരില്‍ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്.

Also Read: ഹരെന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ മോദിക്ക് പങ്കില്ല, കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വെളിപ്പെടുത്തലുകളുമായി ബെഹ്‌റ

ബനസ്വാദിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നും മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേശവ്, വിശ്വനാഥ്, മഞ്ജുനാഥ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button