Latest NewsIndiaNews

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരനും കൊള്ളരുതാത്തവനും , രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരനെന്ന് രൂക്ഷമായ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അഴിമതിക്കാരനും ഹവാല ഇടപാട് കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട വ്യക്തിയുമാണെന്ന് മമത ആരോപിച്ചു. 1996 ലെ ജെയിന്‍ ഹവാല കേസിലെ കുറ്റപത്രത്തില്‍ ധങ്കറിന്റെ പേരുണ്ടായിരുന്നു എന്നാണ് മമത പറയുന്നത്. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also : സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന് സിപിഎമ്മില്‍ പിടിവലി : ചരട് വലിച്ച് കണ്ണൂര്‍-തെക്കന്‍ ലോബികള്‍

വലിയ ഭൂരിപക്ഷത്തിലാണ് തന്റെ സര്‍ക്കാര്‍ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നിട്ടും ഏകാധിപത്യ സ്വഭാവമാണ് ഗവര്‍ണര്‍ കാണിക്കുന്നത്. അതെന്തു കൊണ്ടാണെന്നും മമത ചോദിച്ചു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ബംഗാളില്‍ രൂക്ഷമാണ്. ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഗവര്‍ണറെ നീക്കണമെന്നാണ് മമതയുടെ ആവശ്യം. പ്രമേയം വന്നാല്‍ അത് വലിയ ചര്‍ച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button