Latest NewsNewsIndia

ഡൽഹി കലാപം : പ്രധാന പ്രതി ഗുർജോത് സിംഗ് അറസ്റ്റിൽ

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് സംഘടിപ്പിച്ച ട്രാക്ടർ റാലിയുടെ മറവിൽ ഡൽഹിയിൽ കലാപം അഴിച്ചുവിട്ട പ്രധാന പ്രതികളിൽ ഒരാളായ ഗുർജോത് സിംഗ് അറസ്റ്റിൽ.

Read Also : മാരക ശേഷിയുള്ള മയക്കുമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ 

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ കലാപം സൃഷ്ടിക്കാനായിരുന്നു ഗുർജോത് സിംഗ് അടക്കമുള്ളവർ പദ്ധതിയിട്ടിരുന്നത്. അമൃത്സറിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്.

കേസിൽ പ്രതികളായ ദീപ് സിദ്ധു, ഗുർജോത് സിംഗ്, ജുഗ്രാജ് സിംഗ്, തുടങ്ങിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button