KeralaNattuvarthaLatest NewsNews

എസ്.ഐ ആനിക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം

വനിതാ കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതി പാസ്സായി 2016ല്‍ ജോലിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: പ്രതിസന്ധികളെ അതിജീവിച്ച്‌ സബ് ഇന്‍സ്പെക്ടറായി വാര്‍ത്തകളില്‍ ഇടം പിടിച്ച എസ്.ഐ ആനിക്ക് സ്ഥലം മാറ്റം. വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്ന ആനിയെ അവരുടെ ആവശ്യപ്രകാരമാണ് കൊച്ചി സിറ്റിയിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

ജൂണ്‍ 25നാണ് എസ്.ഐ ആയി ആനി ചുമതലയേറ്റത്. തന്റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം. 2014ല്‍ ആണ് ആനി വനിതകള്‍ക്കുള്ള എസ്.ഐ. ടെസ്റ്റിനായി തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നത്.

ഇതിനിടെ വനിതാ കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതി പാസ്സായി 2016ല്‍ ജോലിയില്‍ പ്രവേശിച്ചു. അതിനു ശേഷം 2019ല്‍ എസ്.ഐ ടെസ്റ്റ് ജയിച്ച് പരിശീലനവും പൂര്‍ത്തിയാക്കിയാണ് വര്‍ക്കലയില്‍ സബ് ഇന്‍സ്പെക്ടറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button