KeralaLatest NewsNews

വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു.

Read Also : ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇന്ന് വിസ്മയയുടെ വീട്ടിൽ എത്തും  

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്സാപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button