KeralaLatest NewsNews

ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുള്ള വിമാന സര്‍വ്വീസ്: നിർണായക തീരുമാനവുമായി ഇത്തിഹാദ് എയര്‍വേസ്

ജുലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്.

അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സര്‍വ്വീസ് വൈകുമെന്നും ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്നും ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സര്‍വ്വീണ്ടാകില്ലെന്നും ഇത്തിഹാദ് ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

Read Also: കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു: യുഎഇയിൽ കടുത്ത ജാഗ്രത

എന്നാല്‍ ജുലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം യു.എ.ഇയില്‍ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Post Your Comments


Back to top button