Latest NewsKeralaNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പണമില്ല : ഏറ്റവും കൂടുതല്‍ തുക കടമെടുക്കുന്നതിലും നമ്പർ വൺ കേരളം തന്നെ

തിരുവനന്തപുരം : റിസര്‍വ് ബാങ്കില്‍ ഇന്നു നടക്കുന്ന ലേലത്തിൽ ആകെ 14 സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകയുടെ വായ്പ ആവശ്യപ്പെട്ടിരിക്കുന്നത് കേരളമാണ്. 25 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 2,000 കോടി രൂപയും 35 വര്‍ഷത്തെ തിരിച്ചടവില്‍ 1,000 കോടിയുമാണു സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.

Read Also : കൊല്ലത്ത് അയല്‍വാസികളായ യുവാവും യുവതിയും ട്രെയിനിടിച്ച്‌ മരിച്ച നിലയിൽ 

മൂവായിരം കോടി രൂപ കടമെടുക്കുന്നതിനാൽ ശമ്പള വിതരണത്തിലെ പതിവു തടസ്സങ്ങള്‍ ഇക്കുറി ഉണ്ടാകില്ലെന്നാണു ട്രഷറി അധികൃതരുടെ പ്രതീക്ഷ. ശമ്പള വിതരണം തടസ്സപ്പെടുത്തുന്നത് ട്രഷറിയില്‍ ആവശ്യത്തിനു പണമില്ലാത്തതിനാലാണെന്ന ആരോപണം നേരത്തെ ചില സര്‍വീസ് സംഘടനകള്‍ ഉന്നയിച്ചിരുന്നു.

ഈ വര്‍ഷം 36,800 കോടിയാണ് സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പുതിയ സെര്‍വര്‍ സ്ഥാപിച്ച ശേഷമുള്ള ആദ്യ ശമ്പള , പെന്‍ഷന്‍ വിതരണമാണു മറ്റന്നാള്‍ ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button