Latest NewsKeralaNews

ക്വട്ടേഷന്‍ സംഘം സിപിഎം പോഷക സംഘടന, ഗ്യാങ് ലീഡര്‍ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും : ഷാഫി പറമ്പില്‍

കണ്ണൂര്‍: ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി.എം.പറമ്പില്‍. ഇവര്‍ ഭരണം ദുരുപയോഗം ചെയ്യുന്നു. സി.പി.എം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി ആരോപിച്ചു.

Read Also : ആയങ്കി കേസുമായി സഹകരിക്കുന്നില്ല: വരുമാനമില്ലാതെ ആഡംബര ജീവിതം, തെളിവ് നശിപ്പിക്കാനും ശ്രമം

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായി നില്‍ക്കുന്ന ആളുടെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തലവനാണെന്നും ഷാഫി ആരോപിച്ചു. ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചു.  സി.പി.എം നേതാക്കള്‍ക്ക് വ്യക്തമായി അറിയുന്നവരാണ് സ്വര്‍ണക്കടത്തിനു പിന്നിലുള്ളത്. ക്വട്ടേഷന്‍ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വര്‍ണക്കടത്തിന് പിന്നിലുണ്ടെങ്കില്‍ ഇനി ഒരന്വേഷണവും ഉണ്ടാകില്ല. പ്രതികളുടെ പരോളുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജന്‍സികളും അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button