Latest NewsIndiaNewsInternational

‘സ്‌ത്രീകൾക്ക് ഒന്നിലേറെ പങ്കാളികൾ’: നിയമ ഭേദഗതിക്ക് ആലോചിച്ച് അധികൃതർ: എതിർത്തും പിന്താങ്ങിയും ജനങ്ങൾ

ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക രേഖയനുസരിച്ചാണ് ഇത്തരമൊരു ആലോചന നടക്കുന്നത്

ജോഹന്നാസ്ബർഗ്: സ്ത്രീകൾക്ക് ഒന്നിലധികം പങ്കാളികളുണ്ടാകുന്നതിനായി നിയമ ഭേദഗതിക്കൊരുങ്ങി ദക്ഷിണാഫ്രിക്ക. തുല്യതയ്‌ക്കും ശരിയായത് തിരഞ്ഞെടുക്കാൻ സ്ത്രീകൾക്കുള്ള അവകാശവും മുൻനി‌ർത്തിയാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ ഈ നടപടി. രാജ്യത്തെ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക രേഖയനുസരിച്ചാണ് ഇത്തരമൊരു ആലോചന നടക്കുന്നത്. നേരത്തെ ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള‌ള വിവാഹത്തിനും ബഹുഭാര്യത്വത്തിനും അനുമതി നൽകിയ പുരോഗമനപരമായ ഭരണഘടനയുള‌ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.

അതേസമയം, സർക്കാർ നടപടി രാജ്യത്തെ യാഥാസ്ഥിതിക വിഭാഗങ്ങൾക്കും മതവിഭാഗങ്ങൾക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇത് രാജ്യത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുമെന്നാണ് അവരുടെ ആശങ്ക. ബഹുഭാര്യത്വം രാജ്യത്ത് സ്വീകാര്യമായതാണെന്നും ബഹുഭർതൃത്വത്തിന് ഭൂരിപക്ഷം ജങ്ങളും എതിരാണെന്നും ആഫ്രിക്കൻ ക്രിസ്‌ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് റവറന്റ് കെന്നത്ത് മീഷോ വ്യക്തമാക്കി.

എന്നാൽ, ആഫ്രിക്കയിലെ പുരോഗമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സർക്കാർ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാണ്. ഇതോടൊപ്പം മുസ്ളീം, ഹിന്ദു, ജൂത, വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നൽകാനും സർക്കാരിന്റെ പുതിയ നിർദ്ദേശത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തെ അനുകൂലിക്കുന്ന നിയമത്തെ തിരുത്തണമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ നി‌ർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button