Latest NewsIndia

യുപിയിൽ ആയിരത്തിലേറെ പേരെ മതം മാറ്റി അറസ്റ്റിലായ ആൾ വിപി സിംഗിന്റെ ബന്ധു എന്ന് അവകാശവാദം

മതം മാറ്റിയ ചിലരെ ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു.

ലഖ്‌നൗ: രാജ്യാന്തര മതം മാറ്റ മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത മുഹമ്മദ് ഉമർ ഗൗതം സിങ് മുൻ പ്രധാനമന്ത്രി വിപി സിംഗിന്റെ അനന്തരവൻ എന്ന അവകാശവാദം. ഇയാൾ തന്നെയാണ് ഇത് പോലീസിനോട് വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുപിയിലും ഡൽഹിയിലും നടന്ന വ്യാപക മതം മാറ്റ സംഭവങ്ങളിലാണ് ഇയാൾ പിടിയിലായത്. മതം മാറ്റിയ ചിലരെ ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു.

ഇയാൾ മതം മാറ്റിയ ചിലർ യതി നരസിംഹാനന്ദ സരസ്വതിയെ ആക്രമിക്കാനെത്തിയതോടെയാണ് റാക്കറ്റ് പിടിയിലായത്. അന്വേഷണത്തിൽ ഇയാൾക്ക് പാകിസ്ഥാൻ ഐഎസ്‌ഐ ചാര സംഘടനയുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. ഇയാളുടെ സ്ഥാപനം വഴി മലയാളികൾ ഉൾപ്പെടെയുള്ളവർ മതം മാറിയിട്ടുണ്ട്. ഇയാളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. രജപുത്ര കുടുംബത്തിൽ നിന്നുള്ള മുഹമ്മദ് ഉമറിന്റെ യഥാർത്ഥ പേര് ശ്യാം പ്രതാപ് സിംഗ് ഗൗതം എന്നാണ്.

അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ പരിശോധിക്കാൻ എടിഎസ് അധികൃതർ ഫത്തേപൂർ പോലീസിനെ ബന്ധപ്പെട്ടു. ഇയാൾ 1984 ലാണ് അയൽവാസിയുടെ പ്രേരണയിൽ ഒരു അപകടം പറ്റിയിരിക്കുമ്പോൾ മതം മാറിയത്. തുടർന്ന് മതപണ്ഡിതനായി മാറുകയും ഇയാൾ മൂലം പലരും മതം മാറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഐസ്‌ഐയില്‍ നിന്നാണ് ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നത്.1,000 പേരെയാണ് ഇവരുള്‍പ്പെട്ട സംഘം ഇസ്ലാമിലേക്ക് മതം മാറ്റിയത് എന്നാണ് പോലീസിന്റെ ആരോപണം. പാവപ്പെട്ട കുട്ടികള്‍, തൊഴിലില്ലാത്ത, യുവാക്കള്‍, കേള്‍വിശക്തിയോ, സംസാര ശേഷിയോ ഇല്ലാത്ത കുട്ടികള്‍ എന്നിവരെയാണ് ഇവര്‍ പ്രധാനമായും ഇരയാക്കിയിരുന്നത് എന്നാണ് വിവരം.

shortlink

Post Your Comments


Back to top button