Latest NewsKeralaNews

കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ വെടിവെച്ചു: ഒരാൾ അറസ്റ്റിൽ

ഇടുക്കി: യുവാവിനെ കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച വീഴ്ത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന ആദിവാസി യുവാവിനെയാണ് ഇയാൾ കാട്ടുമൃഗമാണെന്ന് കരുതി വെടിവെച്ചിട്ടത്.

Read Also: ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നു, ഉത്തരവാദി ആരെന്ന് മുഖ്യമന്ത്രി പറയണം: സർക്കാരിനെതിരെ ബിജെപി

ഇക്കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വച്ച് വെടിയേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നെഞ്ചിൽ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരത്തിൽ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുക്കാനായിരുന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷമാണ് വെടിയുണ്ട പുറത്തെടുക്കാനായത്. പ്രതിയെ പിടികൂടാൻ സിവിൽ പോലീസ് ഓഫീസർമാരായ സാമേഷ്, ഹിലാൽ, നിഷാദ് എന്നിവരാണ് എസ്.ഐ യോടൊപ്പം ഉണ്ടായിരുന്നത്. കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് നേരത്തെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.

Read Also: സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനു കോളജിൽ നിന്നും പുറത്തക്കപ്പെട്ടയാളാണ് രേവതി: അഭിൽ ദേവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button