CricketLatest NewsNewsSports

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. ഇംഗ്ലണ്ട് ടീമുമായി നാല് ദിവസത്തെയും കൗണ്ടി ടീമുമായി മൂന്ന് ദിവസത്തെയും രണ്ട് പരിശീലന മത്സരങ്ങൾ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇന്ത്യക്കായി ഒരുക്കുമെന്നാണ് വിവരം.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന തങ്ങളുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരങ്ങൾ നടക്കും.

Read Also:- സുരക്ഷ: എയർ ബാഗ് സംവിധാനവുമായി ഹോണ്ട

ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് നാല് മുതൽ എട്ട് വരെ ട്രെന്റ്ബ്രിഡ്ജിൽ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതൽ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്തംബർ രണ്ട് മുതൽ ആറ് വരെയാണ് നാലാം ടെസ്റ്റ്. കെന്നിങ്‌സ്റ്റൻ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓൾഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്തംബർ 10 മുതൽ 14 വരെയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button