CinemaMollywoodLatest NewsNewsBollywood

മരക്കാറിന് മുമ്പ് പ്രിയദർശന്റെ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുന്നു

ദില്ലി: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 23ന് സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. മുപ്പത് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്.

2003ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഹംഗാമ’യുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ‘ഹംഗാമ’. ‘ഹംഗാമ 2’ വിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി

അതേസമയം, മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button