Latest NewsNewsIndia

‘കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കണം’: രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എം.എം.ഹസൻ‌ യു.ഡി.എഫ് കൺ‌വീനറായി ചുമതലയേറ്റത്.

ന്യൂഡൽഹി: കെ.മുരളീധരൻ എം.പിയെ യു.ഡി.എഫ് കൺവീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റ് ക്യാംപെയ്‌ൻ. രാജ്യത്ത് പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നതുമായും ബന്ധപ്പെട്ടു രാഹുൽ ഗാന്ധി ഫേസ്ബുക്കിലിട്ട പോസ്റ്റുകൾക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകൾ പ്രവഹിച്ചത്.

Read Also: അടഞ്ഞു കിടക്കുന്ന മുറികൾ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും: സാധ്യമാകുന്നിടത്തൊക്കെ എ.സി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. നിലവിൽ, യുഡിഎഫ് കൺവീനറായ എം.എം.ഹസൻ തൽസ്ഥാനത്തു തുടരുമെന്ന സൂചനകൾക്കിടെയാണ് മുരളീധരനായി ‘കമന്റ് ക്യാംപെയ്ൻ’. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എം.എം.ഹസൻ‌ യു.ഡി.എഫ് കൺ‌വീനറായി ചുമതലയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button