KeralaLatest NewsNews

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലം വാങ്ങാനുള്ള  നീക്കമാണ് ഇതിന് പിന്നിലെന്ന് ഹര്‍ജിക്കാര്‍

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ദ്വീപില്‍ ഭൂമികൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരത്തെയുണ്ടായിരുന്ന ഒരു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും, പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന് എട്ട് ശതമാനവും ആക്കിയിരുന്നു.

Read Also : മഹാരാഷ്ട്രയില്‍ തിരക്ക് പിടിച്ച നീക്കങ്ങള്‍: ശരദ് പവാറിന്റെ വസതിയിലെത്തി ഉദ്ധവ് താക്കറെ

ദ്വീപിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് രാജ വിജയരാഘവനാണ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്വ മുഹമ്മദ് സാലിഹ് അടക്കമുളളവരാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ ജില്ലാ കളക്ടര്‍ക്കോ ഇത്തരം ഒരു ഉത്തരവ് ഇടാന്‍ അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലം വാങ്ങാനുള്ള നീക്കമാണ് ഈ ഉത്തരവിന്റെ പിന്നിലെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button