Life Style

നിർത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങൾ!!

തുമ്മൽ ആശങ്കപ്പെടേണ്ട ഒന്നല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. സാധാരണയായി അത് തന്നെ കുറയും. എന്നിരുന്നാലും ഈ അവസ്ഥ നിലനിൽകുകയാണെങ്കിൽ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക!!

➤ സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, മധുര നാരങ്ങ എന്നിവ സിട്രസ് പഴങ്ങളാണ്. ഈ പഴങ്ങളിൽ ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. അനാവശ്യ ബാക്ടീരിയകളോട് പോരാടാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റാണ് ഫ്ലേവനോയ്ഡ്. ഈ പഴങ്ങൾ ദിവസവും കഴിക്കുന്നത് ശരീരത്തിലെ ജലദോഷത്തിന്റെയും മറ്റ് അലർജികളുടെയും ദോഷ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.

➤ കറുത്ത ഏലയ്ക്ക

തുമ്മലിന് വളരെ സാധാരണമായ കാരണം കഫം പുറത്തേക്ക് പോകുന്നതിന് നേരിടുന്ന തടസ്സമാണ്. കഫം പുറത്തേക്ക് ഒഴുകുന്നത് നിയന്ത്രിക്കുകയാണെങ്കിൽ തലച്ചോറ് തുമ്മലിലൂടെ പ്രതികരിക്കും.

➤ കറുത്ത ഏലയ്ക്ക

തുമ്മലിന് വളരെ സാധാരണമായ കാരണം കഫം പുറത്തേക്ക് പോകുന്നത് നേരിടുന്ന തടസ്സമാണ്. കഫം പുറത്തേക്ക് ഒഴുകുന്നത് നിയന്ത്രിക്കുകയാണെങ്കിൽ തലച്ചോറ് തുമ്മലിനോട് പ്രതികരിക്കും. രണ്ടോ മൂന്നോ കറുത്ത ഏലയ്ക്ക കഴിക്കുന്നത് തുമ്മലിൽ നിന്ന് മുക്തി നേടാൻ നിങ്ങളെ സഹായിക്കും.

➤ ഇഞ്ചി

ഇഞ്ചിയിൽ ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് ജലദോഷം മൂലമുണ്ടാകുന്ന കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. കഫം കുറയുമ്പോൾ, തുമ്മൽ കുറയുന്നു. നിങ്ങളുടെ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാം. നിങ്ങൾക്ക് സ്ഥിരമായി തുമ്മലുണ്ടങ്കിൽ ഇഞ്ചിയും തേനും ചൂടുവെള്ളവും ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.

Read Also:- ഫഹദിന്റെ മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു

➤ തുളസി

നിരന്തരമായ തുമ്മൽ മൂക്കൊലിപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ തുളസിയിലെ ആന്റി ഓക്‌സസിഡന്റുകൾ സഹായിക്കുന്നു. നിങ്ങളുടെ ചായയിൽ തുളസി ചേർക്കാം, അല്ലെങ്കിൽ തുളസി ഇലകൾ ചവയ്ക്കുക, അല്ലെങ്കിൽ തുളസിയിൽ നിന്ന് എണ്ണ വേർതിരിച്ചെടുത്ത് ഉപയോഗിക്കാം. ഇവയെല്ലാം തുമ്മൽ സാധ്യത കുറയ്ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button