KeralaLatest NewsNews

മീ​റ്റ​ര്‍ ഒ​ന്നി​ന് 817 രൂ​പ​: വൈ​ദ്യു​തി ഒ​ഴി​വാ​ക്കാ​ന്‍ ഷോ​ക്ക​ടി​പ്പി​ച്ച്‌​ കെ.​എ​സ്.​ഇ.​ബി

വെ​ള്ളി​യാ​ഴ്ച ഏ​ത് തു​ക ഈ​ടാ​ക്ക​ണ​മെ​ന്ന വ്യ​ക്ത​ത വ​രു​മെ​ന്നും അ​മി​ത തു​ക ഈടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രി​കെ ന​ല്‍​കു​മെ​ന്നും​ തി​രൂ​ര​ങ്ങാ​ടി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ വേ​ലാ​യു​ധ​നും അ​റി​യി​ച്ചു.

തി​രൂ​ര​ങ്ങാ​ടി: സംസ്‌ഥാനത്ത് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്നതായി പരാതി. കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന്​ വൈ​ദ്യു​തി ഒ​ഴി​വാ​ക്കാ​ന്‍ വെ​ന്നി​യൂ​ര്‍ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർക്കെതിരെയാണ് പരാതി ഉയരുന്നത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് കെ​ട്ടി​ടം വി​ട്ടു​ന​ല്‍​കി​യ ഉ​ട​മ​ക​ളാ​ണ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്​. കെ​ട്ടി​ടം ഒ​ഴി​ഞ്ഞ് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച രേ​ഖ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് കൈ​മാ​റി​യാ​ല്‍ മാ​ത്ര​മേ ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​ക​യു​ള്ളൂ. വി​ച്ഛേ​ദി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍​നി​ന്ന്​ വെ​ന്നി​യൂ​ര്‍ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ മീ​റ്റ​ര്‍ ഒ​ന്നി​ന് 817 രൂ​പ​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്.

മി​സ​ലേ​നി​യ​സ് വി​ഭാ​ഗ​ത്തി​ല്‍ 100, അ​പേ​ക്ഷി​ക്കു​ന്ന​തി​ന് 10, വ​ര്‍​ക്ക് ​െഡ​പ്പോ​സി​റ്റ് 547, കൂ​ടാ​തെ ജി.​എ​സ്.​ടി​യും സെ​സും കൂ​ട്ടി​യാ​ണ് 817 രൂ​പ. അ​ധി​ക​മാ​യി വ​ര്‍​ക്ക് ഡെ​പ്പോ​സി​റ്റ് എ​ന്ന പേ​രി​ല്‍ 547 രൂ​പ ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. സ​മീ​പ സെ​ക്​​ഷ​നു​ക​ളാ​യ എ​ട​രി​ക്കോ​ട്, തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി, വ​ള്ളി​ക്കു​ന്ന്, ത​ല​പ്പാ​റ സെ​ക്​​ഷ​നു​ക​ളി​ല്‍ 131 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

Read Also:  കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കണം: രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം

വെ​ള്ളി​യാ​ഴ്ച എത്ര തു​ക ഈ​ടാ​ക്ക​ണ​മെ​ന്ന വ്യ​ക്ത​ത വ​രു​മെ​ന്നും അ​മി​ത തു​ക ഈടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രി​കെ ന​ല്‍​കു​മെ​ന്നും​ തി​രൂ​ര​ങ്ങാ​ടി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ വേ​ലാ​യു​ധ​നും അ​റി​യി​ച്ചു. ഏ​കീ​ക​രി​ച്ച റെഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ നി​ര​ക്കി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​താ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും കെ.​എ​സ്.​ഇ.​ബി ഹെ​ഡ് ഓ​ഫി​സി​ലേ​ക്ക് തു​ക​യി​ലെ അ​നി​ശ്ചി​ത​ത്വം നീ​ക്കി​ത്ത​രാ​ന്‍ അ​പേ​ക്ഷ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ല്‍ വ്യ​ക്ത​ത ല​ഭി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​രി​ച്ചു​ന​ല്‍​കു​മെ​ന്നും വെ​ന്നി​യൂ​ര്‍ സെ​ക്​​ഷ​ന്‍ എ.​ഇ സ​നൂ​ജ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button