KeralaNattuvarthaLatest NewsNews

രാത്രി നടത്തത്തിനിടെ വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണ്

തിരുവനന്തപുരം: രാത്രി നടത്തത്തിനിടെ വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വനിതകളെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് വിദേശ വനിതകള്‍ പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വനിതകളുടെ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണെന്നും ഈ സമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വനിതകളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. മാസ്‌ക് ധരിച്ചത് മൂലം ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button