Latest NewsIndia

യു.പിയില്‍ 21 ജില്ലാ പഞ്ചായത്തുകളിൽ എതിരില്ലാതെ ബി.ജെ.പി : പാടെ തകർന്നടിഞ്ഞ് എസ്പി, ബിഎസ്പി കക്ഷികൾ

. ലഖ്​നോയില്‍ എസ്​.പി- ബി.ജെ.പി കക്ഷികള്‍ തമ്മില്‍ കടുത്ത മത്സരമാകും ഉണ്ടാവുക

ലഖ്​നൗ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിട്ടും ജില്ലാ പഞ്ചായത്ത്​ അധ്യക്ഷ പദവി ഉറപ്പാക്കുന്നതില്‍ ലക്‌ഷ്യം പാളി ​ എസ്​.പി, ബി.എസ്​.പി കക്ഷികള്‍. ഇതുവരെ ഫലം തീരുമാനമായ 22 ല്‍ ബി.ജെ.പി 21ഉം എതിരില്ലാതെ ജയിച്ചപ്പോള്‍ ഒരിടത്തു മാത്രമാണ് സമാജ്​വാദി പാര്‍ട്ടിക്ക് ജയം. പലയിടത്തും ബി.ജെ.പി ഇതര കക്ഷികള്‍ നാമനിര്‍ദേശം പിന്‍വലിച്ചതോടെയാണ്​ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്​.

അവശേഷിക്കുന്ന 53 ല്‍​​ നാളെയാണ്​ വോ​ട്ടെടുപ്പ്​. ഇതില്‍ ഷാജഹാന്‍പൂര്‍, ബഹ്​റൈച്ച്‌​, പിലിഭിത്​ അടക്കം 21 ഇടത്ത്​ ബി.ജെ.പി എതിരില്ലാതെ ജയിക്കുമെന്നാണ്​ നിഗമനം . ലഖ്​നോയില്‍ എസ്​.പി- ബി.ജെ.പി കക്ഷികള്‍ തമ്മില്‍ കടുത്ത മത്സരമാകും ഉണ്ടാവുക. മൊത്തം 75 ജില്ലാ പഞ്ചായത്തുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്​ നടക്കേണ്ടിയിരുന്നത്​.

അതെ സമയം 22 ഇടത്ത്​ എതിരാളികളില്ലാതെ വന്ന​തോടെ മത്സരം 53 ല്‍ മാത്രമായി ചുരുങ്ങി. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ജയംപിടിച്ച ജില്ലാ പഞ്ചായത്ത്​ അംഗങ്ങളെ പരിഗണിച്ചാല്‍ വലിയ നേട്ടമുണ്ടാക്കിയത്​ എസ്​.പിയായിരുന്നു. പക്ഷേ, പലയിടത്തും ഭരണം പിടിക്കുന്നതില്‍ എസ്​.പി പരാജയപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button