COVID 19KeralaNattuvarthaLatest NewsIndiaNews

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തിൽ നിന്നുള്ള നാല് ട്രെയിനുകൾ സർവ്വീസ് പുനരാരംഭിച്ചു

പാലക്കാട്: കോവിഡ് മൂലം നിർത്തിവച്ച നാല് ട്രെയിനുകളുടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. 06129 എറണാകുളം -ബനസ്‌വാഡി ബൈ വീക്ക്ലി എക്സ്‌പ്രസ് ജൂലൈ അഞ്ച്, 06130 ബനസ്‌വാഡി-എറണാകുളം ബൈ വീക്ക്ലി എക്സ്‌പ്രസ് ജൂലൈ ആറ്, 06319 കൊച്ചുവേളി -ബനസ്‌വാഡി ഹംസഫര്‍ ബൈ വീക്ക്ലി സ്‌പെഷല്‍- ജൂലൈ എട്ട്, 06320 ബാനസ്‌വാഡി -കൊച്ചുവേളി ഹംസഫര്‍ ബൈ വീക്ക്‌ലി സ്പെഷല്‍ -ജൂലൈ ഒൻപത് തീയതി മുതല്‍ സര്‍വ്വീസ് നടത്തും.

Also Read:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച വിദ്യാർഥിയ്ക്ക് വൻ പിഴ ചുമത്തി സർവ്വകലാശാല

06305 എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസ് ശനിയാഴ്ച പൂര്‍ണമായും സര്‍വ്വീസ് നടത്തും. നേരത്തേ, പാളത്തിലെ അറ്റുകുറ്റപ്പണി നടത്താനായി ഷൊര്‍ണുര്‍ വരെ ഓടിക്കാനാണ് നിശ്ചയിച്ചിരുന്നത്. പ്രവൃത്തി മാറ്റിവെച്ചതിനാല്‍ ഇന്റര്‍സിറ്റി സാധാരണപോലെ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

കോവിഡ് മൂലം യാത്രകൾ മാറ്റിവച്ച സാധാരണക്കാർക്കും, പ്രൈവറ്റ് ബസ്സുകളുടെ അമിത ചാർജ്ജിനെ ഭയക്കുന്ന സാധാരണക്കാർക്കും ഈ വാർത്ത വലിയൊരു ആശ്വാസമാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button