Latest NewsSaudi ArabiaNewsInternationalGulf

വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി അറേബ്യ

റിയാദ്: വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ശ്രീലങ്കയിൽ സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ചുംബിക്കുന്ന ദമ്പതികൾ: ചിത്രം വൈറലാകുന്നു

അറുപതിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി നോട്ടുകൾ, മറ്റു വസ്തുക്കൾ എന്നിവയെല്ലാം സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വെളിപ്പെടുത്തേണ്ടതാണ്. നാണയങ്ങൾ, കൈമാറ്റം ചെയ്യാവുന്ന വസ്തുക്കൾ, വിദേശ കറൻസി, സ്വർണ്ണക്കട്ടികൾ, വിലപിടിച്ച ലോഹങ്ങൾ, വിലപിടിച്ച രത്‌നക്കല്ലുകൾ, ആഭരണങ്ങൾ മുതലായവയെല്ലാം ഈ നിബന്ധനയുടെ കീഴിൽ ഉൾപ്പെടും.

ഇത്തരം വസ്തുക്കൾ കൈവശം കരുതുകയോ, ഷിപ്പിംഗ് അല്ലെങ്കിൽ മറ്റു ഗതാഗത സംവിധാനങ്ങൾ, പോസ്റ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ അയക്കുകയോ ചെയ്യുന്നവർ ഇത് സംബന്ധിച്ച സത്യവാങ്മൂലം സൗദി സകാത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിൽ സമർപ്പിക്കണം. ആവശ്യമെങ്കിൽ ഇത്തരം വസ്തുക്കളുമായി ബന്ധപ്പെട്ട മറ്റു അധിക വിവരങ്ങൾ, ഇവയുടെ ഉറവിടം എന്നിവ അന്വേഷിക്കുന്നതിന് സൗദി സകാത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയ്ക്ക് അവകാശമുണ്ടായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.

Read Also: വിദേശികൾക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button