Latest NewsNewsIndia

ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരുന്ന ലേറ്റ് ഫീസ് ഇളവ് നീട്ടി: വിശദാംശങ്ങൾ അറിയാം

കൊച്ചി: 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് ഇളവ് നീട്ടിയത്. പ്രസ്തുത കാലയളവിൽ വിറ്റുവരവ് ഇല്ലാത്തവർ പ്രതിമാസം 500 രൂപ നിരക്കിൽ മാത്രം ലേറ്റ് ഫീസ് അടച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

Read Also: യു.പിയില്‍ 21 ജില്ലാ പഞ്ചായത്തുകളിൽ എതിരില്ലാതെ ബി.ജെ.പി : പാടെ തകർന്നടിഞ്ഞ് എസ്പി, ബിഎസ്പി കക്ഷികൾ

ഇളവില്ലെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണ് ലേറ്റ് ഫീസായി അടയ്‌ക്കേണ്ടത്. എന്നാൽ, ഇളവുകളോടെ പരമാവധി 6,000 രൂപ വരെ അടച്ചാൽ മതിയാകും. ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്ത ശേഷം വിവിധ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാതെ പോയ അരലക്ഷത്തോളം പേർക്കാണ് ഇളവിന്റെ പ്രയോജനം ലഭിക്കുക.

Read Also: സർക്കാർ രേഖയിലുള്ളത് യഥാർത്ഥ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button