KeralaLatest NewsNews

പു​ള്ളി​മാ​നി​നെ കെ​ണി​വെ​ച്ച്‌ കൊ​ന്ന് പാ​ച​കം ചെ​യ്തു: അഞ്ചുപേ​ര്‍ പി​ടി​യി​ല്‍

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെയാണ്​ ബേ​ഗൂ​ര്‍ റേ​ഞ്ചി​ലെ തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ആ​ക്കൊ​ല്ലി​ക്കു​ന്ന് വ​ന​ത്തി​ല്‍ ഇ​വ​ര്‍ മാ​നിന്റെ ഇ​റ​ച്ചി പാ​ച​കം ചെ​യ്​തത്​.

മാ​ന​ന്ത​വാ​ടി: പു​ള്ളി​മാ​നി​നെ കെ​ണി​വെ​ച്ച്‌ കൊ​ന്ന് പാ​ച​കം ചെ​യ്​ത സംഭവത്തില്‍ അഞ്ചു​പേ​ര്‍ പി​ടി​യി​ല്‍. അ​പ്പ​പ്പാ​റ ആ​ത്താ​റ്റു​ക്കു​ന്ന് കോ​ള​നി​യി​ലെ സു​രേ​ഷ് (30), മ​ണി​ക്കു​ട്ട​ന്‍ (18) എ​ന്നി​വ​രെ പാചകം ചെയ്യുന്നതിനിടയിലാണ്​ പിടികൂടിയത്​. രക്ഷപ്പെട്ട മൂ​ന്നു​പേ​ര്‍ പിന്നീട്​ തിരുനെല്ലി ഫോറസ്​റ്റ്​ സ്​റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ​

Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

ആക്കൊല്ലിക്കുന്നു കോളനിയിലെ സുനില്‍, അജിത്ത്​, പാഴ്​സി കോളനിയിലെ റിനീഷ്​ എന്നിവരാണ്​ കീഴടങ്ങിയത്​. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെയാണ്​ ബേ​ഗൂ​ര്‍ റേ​ഞ്ചി​ലെ തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ആ​ക്കൊ​ല്ലി​ക്കു​ന്ന് വ​ന​ത്തി​ല്‍ ഇ​വ​ര്‍ മാ​നിന്റെ ഇ​റ​ച്ചി പാ​ച​കം ചെ​യ്​തത്​. തി​രു​നെ​ല്ലി ഫോ​റ​സ്​​റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ എം.​വി. ജ​യ​പ്ര​സാ​ദിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button