KeralaLatest NewsNews

ഇന്ത്യയില്‍ ആദ്യമായി ഡ്രോണിനെതിരെ പ്രതിരോധ കവചമൊരുക്കി കേരള പൊലീസ് , ഡ്രോണ്‍ ഷീല്‍ഡിനെ കുറിച്ച് ഡിജിപി അനില്‍കാന്ത്

 

തിരുവനന്തപുരം: രാജ്യത്ത് തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് തുടര്‍ക്കഥയാകുന്നു. ജമ്മുവിലെ വ്യോമത്താവളത്തില്‍ ഞായറാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണുകളെ നേരിടാന്‍ പ്രതിരോധ കവചം (ഡ്രോണ്‍ ഷീല്‍ഡ്) ഒരുക്കുകയാണ് കേരള പൊലീസ്. ഇതിന് നേതൃത്വം നല്‍കുന്നത് പുതിയതായി സ്ഥാനമേറ്റ ഡിജിപി അനില്‍കാന്താണ്.

Read Also :കിറ്റെക്സിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തമിഴ്‌നാട്: അപകടം മണത്ത് സർക്കാർ, ഒടുവിൽ തിരിച്ചുവിളിച്ചു

റഡാറിന്റെ കണ്ണു വെട്ടിച്ച് താഴ്ന്നു പറക്കുന്ന ഡ്രോണുകളെ കണ്ടെത്തുകയാണ് ഡ്രോണ്‍ ഷീല്‍ഡിന്റെ ആദ്യപടി. തുടര്‍ന്ന് ഡ്രോണുകളിലെ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുത്ത്, അവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് നിലത്ത് വീഴ്ത്തും. അഡി.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ഡ്രോണ്‍ ഷീല്‍ഡിന്റെ ചുമതല.

സേനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോണ്‍ പ്രതിരോധം ഒരുക്കുന്നത്. വി.ഐ.പി സന്ദര്‍ശന സ്ഥലങ്ങളിലും വിമാനത്താവളങ്ങള്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സുരക്ഷാമേഖലകളിലും ഡ്രോണ്‍ കവചം വിന്യസിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button