KeralaNattuvarthaLatest NewsNews

അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണം: അവകാശവാദവുമായി സര്‍ക്കാരിന് ബി.സന്ധ്യയുടെ കത്ത്

എ.ഡി.ജി.പിയായിരുന്ന അനില്‍ കാന്തിനെ ഡി.ജി.പി ഗ്രേഡ് നല്‍കിയാണ് സർക്കാർ നിയമിച്ചത്

തിരുവനന്തപുരം: ഡി.ജി.പി പദവി തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന അവകാശവാദവുമായി ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ. അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.സന്ധ്യ സര്‍ക്കാരിന് കത്ത് നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സീനിയോറിറ്റി അനുസരിച്ച് നിലവിലെ പോലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് ബി.സന്ധ്യ. എ.ഡി.ജി.പിയായിരുന്ന അനില്‍ കാന്തിനെ ഡി.ജി.പി ഗ്രേഡ് നല്‍കിയാണ് സർക്കാർ നിയമിച്ചത്.

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് പുറമെ ബി.സന്ധ്യയും അനില്‍ കാന്തുമാണുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button