KeralaLatest NewsNewsPrathikarana VedhiWriters' Corner

ചത്താൽ കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത കേരളത്തിന് എന്ത് ഒന്നാം സ്ഥാനം ? സോഷ്യൽ മീഡിയ

തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക.

എന്തും എവിടെയും പറയുമ്പോൾ നമ്പർ വൺ കേരളമെന്ന പറച്ചിൽ മാത്രം ബാക്കിയാകുന്നുവോ എന്ന സംശയം ശക്തമാകുന്നു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കേരളം ഒന്നാമതെന്ന് പരസ്യം ഏറെ ശ്രദ്ധനേടിയിരുന്നു. കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മേഖല ദേശീയതലത്തിൽ ശ്രദ്ധനേടിയിരുന്നു. അതിനു പിന്നാലെ നീതി ആയോഗിന്‍റെ സുസ്ഥിര വികസന റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തി. കഴിഞ്ഞ വർഷത്തേക്കാൾ 5 പോയിന്‍റ് കൂടുതൽ നേടി. 75 ആണ് ഇത്തവണത്തെ കേരളത്തിന്‍റെ സ്കോർ.

എന്നാൽ സോഷ്യൽ മീഡിയയിൽ നമ്പർവൺ കേരളത്തിന്റെ ഇല്ലായ്മകളെ എടുത്തുകാണിക്കുന്ന ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇഞ്ചി മുട്ടായി പോലും ഉണ്ടാക്കാൻ കെൽപ്പില്ലാത്ത കേരളം എങ്ങനെ ഒന്നാം സ്ഥാനത്ത് എന്ന് ഈ സർക്കാർ പരസ്യം കൊടുക്കുന്നത് എങ്ങനെയെന്നുള്ള സംശയമാണ് ആ പോസ്റ്റ് നിറയെ. സ്വപ്ന മുതൽ ഇടതു പക്ഷത്തെ പ്രതിസന്ധിയിൽ ആക്കിയ ആകാശ് വരെയുള്ളവരുടെ സ്വർണ്ണകടത്തിൽ കേരളം ഒന്നാമതാണെന്നും പോസ്റ്റ് പരിഹസിക്കുന്നു.

read also: ‘പ്രകൃതിയിലേക്ക് മടങ്ങൂ, പ്ലാസ്റ്റിക് വില്ലനാണ്’: ഇന്ന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് മുക്തദിനം, പ്രാധാന്യമറിയാം

സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന ആ പോസ്റ്റ് വായിച്ചാൽ പിണറായിയുടെ കേരളം ഇതോ എന്ന് ചിന്തിച്ചു മൂക്കത്ത് വിരൽ വയ്‌ക്കേണ്ടിവരും. സ്വന്തമായി പച്ചക്കറി, നെല്ല് തുടങ്ങിയ അവസ്ഥയാ വസ്തുക്കൾ പോലും പൂർണ്ണമായും ഉത്പാദിപ്പിക്കാൻ കഴിയാത്ത കേരളത്തെക്കുറിച്ചുള്ള പരിഹാസ പോസ്റ്റ് ഇങ്ങനെ..

”ഇഞ്ചി മുട്ടായി പോലും ഉണ്ടാക്കാൻ കെൽപ്പില്ലാത്ത കേരളം എങ്ങനെ
ഒന്നാം സ്ഥാനത്ത്എന്ന് ഈ സർക്കാർ പരസ്യം കൊടുക്കുന്നത് ?
രാവിലെ എണീറ്റ് മുകളിലോട്ടു നോക്കിയപ്പോൾ ഗുർഗാവിൽ ഉണ്ടാക്കിയ ഫിലിപ്സിന്റെ ബൾബ്.
താഴോട്ട് നോക്കിയപ്പോൾ രാജസ്ഥാനിൽ ഉണ്ടാക്കിയ hind ware ക്ലോസ്സെറ്റ്.
പല്ലു തേക്കാൻ നോക്കുമ്പോൾ ഗുജറാത്തിലോ ആന്ധ്ര പ്രദേശിലോ ഉണ്ടാക്കിയ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ .

തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക.

ഉടുക്കാൻ കൈലി എടുത്തപ്പൊ ഒരു ആശ്വാസം. കിഴക്കമ്പലത്തെ Kittex കൈലി. രാഷ്ട്രീയക്കാർ കൂടി അത് ഉടനെ അടുത്ത സംസ്ഥാനത്തിലേക്ക് ഓടിക്കും എന്നത് മറ്റൊരു ആശ്വാസം.

കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ മാത്രം ഉള്ള സാമ്പാർ.

ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം. (പക്ഷേ തമിഴ് നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)

ചായകുടിച്ചു തമിഴനാട്ടിൽ നിന്നുള്ള ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ, വഴിയിലും എല്ലാം ബംഗാളി പണിക്കാർ ജോലിചെയ്യുന്നു കച്ചവടം നടത്തുന്നു.

കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നപ്പോൾ അവിടെ പണിചെയ്യുന്നതു ബംഗാളിയും തമിഴ്മക്കളും വഴിയിൽ കൂടി പോയ പ്രൈവറ്റ് ബസിൽ നോക്കിയപ്പോൾ ബംഗാളി ഡ്രൈവർ

എന്നിട്ട് തമിഴ്‌മക്കളുടെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് ഒരു ബംഗാളി എഴുതി വെച്ചിരിക്കുന്നു “`

കേരളം ഒന്നാം സ്ഥാനെത്തെന്ന്`

സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം…ആകെ ഉള്ള അഭിമാനം നാല് എയർപോർട്ട്…

എന്തിനാ?

കള്ള സ്വർണ്ണ൦ കടത്താൻ..
അടിമകളെ കയറ്റി അയക്കാൻ……!!!!😁😁😁😁”

 ഈ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button