KeralaLatest NewsNews

എന്തുകൊണ്ടാണ് തന്റെ മനസിലേയ്ക്ക് യു.പി കടന്നുകയറിയതെന്ന് വ്യക്തമാക്കി കിറ്റെക്സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ്

തിരുവനന്തപുരം: കേരളത്തില്‍ ആരംഭിക്കാനിരുന്ന 3500 കോടിയുടെ സംരംഭമായ കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്കില്‍ നിന്ന് പിന്‍മാറിയതിനെ കുറിച്ചും നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ യു.പിയെ എന്തുകൊണ്ട് എടുത്തു പറഞ്ഞു എന്നും വ്യക്തമാക്കി കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ്. ‘നിക്ഷേപസൗഹൃദ റാങ്കിംഗില്‍ പിന്നിലായിരുന്ന യു.പി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്ന് നാം മനസിലാക്കണം. അവിടെ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് ‘ എന്നും അദ്ദേഹം ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read Also : അയിഷ സുല്‍ത്താനയെ കുറിച്ച് അതിപ്രധാന വിവരം പുറത്തുവിട്ട് ഇന്റലിജെന്‍സ് :അയിഷയുടെ ബിസിനസ്സ് പങ്കാളിയെ കുറിച്ച് അന്വേഷണം

‘കേരളത്തില്‍ നിന്നുണ്ടായ ദുരനുഭവത്തിന് പിന്നാലെ  തമിഴ്‌നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് തനിക്ക് ക്ഷണം ലഭിച്ചത്. വ്യവസായികളെ സമീപിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളെല്ലാം കൈക്കൊളളുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നും തന്നെ വിളിച്ചവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെ ഉള്‍പ്പെടും. പുതിയ സാഹചര്യത്തില്‍ എന്നെ ക്ഷണിച്ച പലരും ചോദിച്ചത് പ്രത്യേകമായി എന്താണ് അനുവദിക്കേണ്ടതെന്നാണ്. ഇവിടെയാവട്ടെ പ്രത്യേകമായി ഒന്നും ലഭിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു’ എന്നും അദ്ദേഹം പറയുന്നു.

അതേസമയം, കേരളത്തില്‍ തുടര്‍ന്നാല്‍ 80 ശതമാനം സ്വന്തം കഴിവും നഷ്ടപ്പെടുമെന്നും സാബു പ്രതികരിച്ചു. അപ്പാരല്‍ പാര്‍ക്ക് എന്തായാലും കേരളത്തില്‍ വേണ്ടെന്നുവച്ചു. പീഡനം മാത്രമായിരുന്നു കഴിഞ്ഞ മാസം. ഒരു മാസമായി ഒരു ജോലിയും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button