KeralaLatest NewsNews

കെഎസ്‌ആര്‍ടിസി സര്‍വീസ് പകുതിയില്‍ താഴെ മാത്രം : ദുരിതത്തിലായി യാത്രക്കാര്‍

ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടില്‍ 40 ശതമാനത്തില്‍ താഴെയാണ് സര്‍വീസ്

ആലപ്പുഴ: കെഎസ്‌ആര്‍ടിസി‍ സര്‍വീസ് വെട്ടിക്കുറച്ചതോടെ ജില്ലയിലെ പല റൂട്ടിലും യാത്രക്കാര്‍ ദുരിതത്തിൽ. മിക്കവാറും മേഖലകള്‍ തുറന്നതോടെ യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കെഎസ്‌ആര്‍ടിസി കണക്കിലെടുക്കുന്നില്ലെന്നാണ് പരാതി.ചങ്ങനാശ്ശേരി, ചേര്‍ത്തല, എറണാകുളം റൂട്ടിലടക്കം ബസുകള്‍ കുറച്ചു മാത്രമാണ് ഓടിക്കുന്നത്.

ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടില്‍ 40 ശതമാനത്തില്‍ താഴെയാണ് സര്‍വീസ്.വൈകീട്ട് ഏഴിന് ശേഷം ബസുകള്‍ തീരെയില്ലെന്നതാണ് സ്ഥിതി. സ്വകാര്യ ബസുകള്‍ കുറിച്ച് മാത്രമുള്ള സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ആശ്രയമെന്നിരിക്കെയാണ് യാത്രക്കാര്‍ക്ക് ആനുപാതികമായി ബസുകള്‍ ഇല്ലാത്തത്.

Read Aslo  :  കോവിഡ് വ്യാപനം : കേരളം ഉൾപ്പെടയുള്ള ആറ് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഉടൻ എത്തും

ആലപ്പുഴ ഡിപ്പോയില്‍നിന്ന് 43 ഷെഡ്യൂള്‍ ആണ് ഓപറേറ്റ് ചെയ്യുന്നത്. 95 സര്‍വീസ് വരെ ഓടിയിരുന്നിടത്താണിത്. കായംകുളത്ത് നിന്ന് 28 സര്‍വീസുകള്‍ മാത്രം. 68 ബസുകള്‍ വരെ ഓടിയിരുന്നിടത്താണിത്. 36ന് പകരം 25 സര്‍വീസുകളാണ് ഹരിപ്പാട് ഡിപ്പോയില്‍ നിന്ന് ഓടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button