Latest NewsNewsIndia

തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമം : പീഡനക്കേസ് പ്രതിയായ മതപുരോഹിതനെ പോലീസ് വെടിവച്ച് വീഴ്ത്തി

അസം : അസമിലെ മോറിഗോണിലാണ് സംഭവം. തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയ്ക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ മതപുരോഹിതനാണ് രക്ഷപെടാൻ ശ്രമിച്ചത്.

Read Also : കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ജൂണ്‍ 20നാണ് ഒന്‍പത് വയസുകാരിയുടെ മൃതദേഹം പീഡനത്തിന് ഇരയായി കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ 65 കാരനായ മതപുരോഹിതനായ സയ്യിദ് അലി എന്നറിയപ്പെടുന്ന പത്തയെ ജൂണ്‍ 26നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂത്രമൊഴിക്കാനെന്ന വ്യാജേന രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടി വയ്ക്കുകയായിരുന്നു . ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പിന്നാലെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button