CricketLatest NewsNewsSports

വരുന്ന ടി20 ലോകകപ്പ് കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: സാബ കരീം

മുംബൈ: വരുന്ന ടി20 ലോകകപ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകമാകുമെന്ന് മുൻ താരം സാബ കരീം. താൻ നായകനായിരിക്കെ ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് നേടാനായില്ല എന്നത് കോഹ്‌ലിയിൽ സമ്മർദ്ദം വർധിപ്പിക്കുമെന്നും വിജയത്തിനായി പരമാവധി താരം ശ്രമിക്കുമെന്നും കരീം പറഞ്ഞു.

‘വരുന്ന ടി20 ലോകകപ്പ് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ വളരെ നിർണായകമാകും. ഈ സമയത്ത് കോഹ്‌ലിയിൽ സമ്മർദ്ദം വർധിക്കുന്നതായി എനിക്ക് തോന്നുന്നു. നായകനായി ഒരു ഐസിസി കിരീടം പോലും താൻ നേടിയിട്ടില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. അതിനാൽ ഈ ലോക കപ്പ് ഇന്ത്യയുടെ വിജയം ഉറപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കും’.

Read Also:- ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി ക്രിസ്റ്റ്യാനോ: ഒരു പെയ്ഡ് പോസ്റ്റിന് ലഭിക്കുന്നത് കോടികൾ

നവംബർ 14 ന് ഇന്ത്യ ടി20 കിരീടം നേടുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അത് കോഹ്‌ലിക്ക് ഏറെ ആശ്വാസമേകുമെന്ന് എനിക്ക് തോന്നുന്നു. അതിനുശേഷം എത്രനാൾ ക്യാപ്റ്റനാകാൻ ആഗ്രഹിക്കുന്നുവെന്നത് അദ്ദേഹത്തിന് തീരുമാനിക്കാം. അതിലൂടെ അദ്ദേഹത്തിന്മേൽ വളരെയധികം സമർദ്ദമുണ്ടോ എന്ന് വിലയിരുത്താൻ കഴിയും’. കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button