Latest NewsNewsIndia

ബിജെപിയെ തകർത്തുകൊണ്ട് കോൺഗ്രസിന്റെ തിരിച്ചുവരവാണ് യുപി തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് : അജയ് കുമാർ ലല്ലു

2022- ലാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്

ന്യൂഡൽഹി : യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്ന് കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലു. ബിജെപിയെ പരാജയപ്പെടുത്താൻ മറ്റ് പാർട്ടികളുമായി സഖ്യത്തിലേർപ്പെടേണ്ട ആവശ്യം കോൺഗ്രസിനില്ലെന്നും ലല്ലു പറഞ്ഞു.

‘കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുപിയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ബിജെപിയെ തകർത്തുകൊണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കോൺഗ്രസിന്റെ തിരിച്ചുവരവാണ് കാണാൻ പോകുന്നത്’- ലല്ലു പറഞ്ഞു.

Read Also :  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

2022- ലാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ പരാജയമാണ് നേരിട്ടത്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും കോൺഗ്രസ് ഭരണം നേടിയില്ല. അസമിലും ബംഗാളിലും മഹാസഖ്യങ്ങളുമായി ചേർന്ന് മത്സരിച്ചിട്ടും പരാജയം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ബിജെപിയ്‌ക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്. എന്നാൽ ഇതിനായുള്ള ഓൺലൈൻ പരിശീലനങ്ങളും മറ്റും ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button