KeralaLatest NewsNewsIndia

‘ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌ നല്ലതാണ്’: ഷേവ് ലക്ഷദ്വീപ് ടൂൾക്കിറ്റു ടീമുകളെ പരിഹസിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയമായിരുന്നു ബിജെപി കൈവരിച്ചത്. എന്നാൽ, ഇതിനു പിന്നാലെ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹസിക്കുകയും യോഗിയുടെ ടീമിന് അഭിനന്ദനങ്ങൾ നേരുകയുമാണ് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ.

2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍ ആണ് യുപിയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും. 75 സീറ്റില്‍ 67 ഉം ബിജെപി നേടിയെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ച്. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങളും താരം നേർന്നു. പെട്രോൾ, ഷേവ് ലക്ഷദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണെന്നും ആഴ്ചകളായി കരയുന്നവർക്ക് ഒരു റസ്റ്റ് നല്ലതാണെന്നും കൃഷ്ണകുമാർ പരിഹസിക്കുന്നു.

Also Read:ഈ ഫോം പൂരിപ്പിച്ചാൽ 4000 രൂപ കിട്ടും: കേന്ദ്രസർക്കാരിന്റെ പേരിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്ത്

‘ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നു. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ. റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ. അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു. പെട്രോൾ, ഷേവ് ലക്ഷദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌. അത് നല്ലതാണ്. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ ഇ.വി.എമ്മിന്റെ പേരിലും കരയാൻ കഴിഞ്ഞില്ല. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ ഒരായിരം നന്ദിയും’- കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button