COVID 19KeralaLatest NewsNewsIndia

ഈ ഫോം പൂരിപ്പിച്ചാൽ 4000 രൂപ കിട്ടും: കേന്ദ്രസർക്കാരിന്റെ പേരിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്ത്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും കോവിഡ്​ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 4000 രൂപ വെച്ച്‌​ നല്‍കുമെന്ന സ​ന്ദേശം ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്നുണ്ട്. കോറോണ കെയര്‍ ഫണ്ട്​ സ്​കീമി​ന്റെ ഭാഗമായി എല്ലാവര്‍ക്കും 4000 രൂപ നല്‍കുമെന്നാണ്​ സന്ദേശത്തില്‍ പറയുന്നത്​. ‘ഈ ഫോം പൂരിപ്പിച്ചാല്‍ ഉടനടി 4000 രൂപ ലഭിക്കുമെന്ന് വൈറല്‍ പോസ്​റ്റില്‍ സൂചിപ്പിക്കുന്നു. ഒരുപാട് പേരാണ് ഈ വാർത്ത യാഥാർഥ്യമാണെന്ന് ധരിച്ചിരിക്കുന്നത്.

Also Read:രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

എന്നാല്‍ സര്‍ക്കാര്‍ ഇ​ങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ സന്ദേശം തികച്ചും വ്യാജവുമാണ്. കേന്ദ്ര സര്‍ക്കാര്‍ നിലവിൽ ഇത്തരത്തില്‍ ഒരു ദുരിതാശ്വാസ പദ്ധതിയും കൊണ്ടുവന്നിട്ടില്ല. പക്ഷെ വലിയ തോതിലുള്ള അംഗീകാരമാണ് ഈ പ്രചാരണത്തിന് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന വ്യാജവാർത്തയ്ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്​ട്​ ചെക്ക്​ വിഭാഗം ട്വീറ്റ്​ ചെയ്​തിട്ടുണ്ട്. ‘കോറോണ കെയര്‍ ഫണ്ട്​ സ്​കീമി​ന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാവര്‍ക്കും 4000 രൂപ അനുവദിക്കുന്നുവെന്ന വാട്​സ്​ആപ്പ്​ സ​ന്ദേശം പ്രചരിക്കുന്നുണ്ട്​. ഇത്​ വ്യാജമാണ്​. സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നില്ല’ എന്നുമാണ് ട്വീറ്റിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button