KeralaLatest NewsNews

‘കേരളത്തില്‍ നിന്നാല്‍ വളരാന്‍ അവര്‍ അനുവദിക്കില്ല’: പ്രമുഖ ആയുര്‍വേദ വൈദ്യശാലയും കേരളം വിടുന്നു, ലക്ഷ്യം ഗുജറാത്ത്

തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ വൈദ്യശാല കേരളം വിടുന്നതായി റിപ്പോര്‍ട്ട്. കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാലയാണ് തങ്ങളുടെ തട്ടകമായ കേരളം വിടുന്നത്. തെലുങ്കാനയിലും ഗുജറാത്തിലുമാണ് വൈദ്യശാലയുടെ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതെന്ന്  കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല എംഡി ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി വ്യക്തമാക്കി. ഗുജറാത്തില്‍ നിന്നും തങ്ങളെ തേടി എത്തിയത് നല്ല വാര്‍ത്തയായിരുന്നുവെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

Read Also :കിറ്റെക്‌സില്‍ ഏത് നിയമലംഘനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്ന വിശദാംശങ്ങള്‍ പുറത്തുവിടണം, സത്യം ജനങ്ങള്‍ അറിയണം

‘ കേരളത്തില്‍ നിന്നാല്‍ വളരാന്‍ സര്‍ക്കാര്‍-ഉദ്യോഗസ്ഥ വൃന്ദം അനുവദിക്കില്ല. ഗുജറാത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ ആര് എത്തിയാലും 90 ദിവസത്തിനുള്ളില്‍ എല്ലാ അനുമതിയും ലഭിക്കും. അതിന്, ഒരു വ്യവസായി പുറകേ പോകേണ്ട, എല്ലാ ഉദ്യോഗസ്ഥര്‍ തന്നെ നോക്കികൊള്ളും. ഒരു പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും ‘ ഫ്രാന്‍സിസ് കണ്ടംകുളത്തി പറഞ്ഞു. കേരളത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യ ശാലയാണ് കണ്ടംകുളത്തി. ആയുര്‍വേദമരുന്നുകളുടെ നിര്‍മ്മാണത്തിനു പുറമെ ആയുര്‍വേദ ആശുപത്രികളും കണ്ടംകുളത്തിക്കുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button