Latest NewsNewsIndia

മകന്റെ മുൻഭാര്യയെ കല്യാണം കഴിച്ച്‌ അച്ഛന്‍ : വിവരാവകാശ രേഖ കണ്ടു ഞെട്ടി മകൻ

വീട് വിട്ടുപോയ അച്ഛന്‍ എവിടെയാണ് ജീവിക്കുന്നത് എന്ന് അറിയാനാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച്‌ അപേക്ഷിച്ചത്

ലക്‌നൗ: അച്ഛന്‍ എവിടെ എന്ന് അറിയാന്‍ വിവരാവകാശം വഴി അന്വേഷിച്ച 22കാരന്‍ ഞെട്ടലിൽ. കുടുംബപരമായ കലഹത്തെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ താനുമായി വേര്‍പിരിഞ്ഞ ഭാര്യയെ അച്ഛന്‍ വിവാഹം ചെയ്തുവെന്നും അതിൽ രണ്ടുവയസ്സുള്ള കുഞ്ഞുണ്ടെന്നുമാണ് 22കാരന് ലഭിച്ച മറുപടി. ഇതിനുപിന്നാലെ പരാതിയുമായി എത്തിയിരിക്കുകയാണ് യുവാവ്.

ബുദ്വാന്‍ ജില്ലയിലാണ് സംഭവം.വീട് വിട്ടുപോയ അച്ഛന്‍ എവിടെയാണ് ജീവിക്കുന്നത് എന്ന് അറിയാനാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച്‌ അപേക്ഷിച്ചത്. അപ്പോഴാണ് പ്രായ പൂർത്തിയാകുന്നതിനു മുൻപ് വിവാഹം ചെയ്യുകയും വേര്പിരിയുകയും ചെയ്ത തന്റെ മുൻ ഭാര്യയാണ് ഇപ്പോൾ അച്ഛന്റെ പങ്കാളിയെന്നു യുവാവ് തിരിച്ചറിയുന്നത്.

read also: ഓണ്‍ലൈന്‍ ക്ലാസിനൊപ്പം നല്‍കുന്ന ഹോംവര്‍ക്കുകളുടെ എണ്ണത്തെക്കുറിച്ച് പരാതിയുമായി ഒരു കൊച്ചുമിടുക്കന്‍

22കാരനുമായി വേര്‍പിരിഞ്ഞ ശേഷം മുന്‍ഭാര്യ അച്ഛനുമായി ഇഷ്ടത്തിലാവുകയും ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും വിവരാവകാശ രേഖ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ട്. പെണ്‍കുട്ടിക്ക് 18 വയസായപ്പോഴാണ് വിവാഹം നടന്നതെന്നും ഇരുവര്‍ക്കുമായി രണ്ടുവയസുള്ള കുട്ടി ഉള്ളതായും പൊലീസ് പറയുന്നു.

2016ലാണ് മകന്‍ വിവാഹം ചെയ്തത്. അന്ന് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഭര്‍ത്താവ് മദ്യപാനിയാണ് എന്ന കാരണം പറഞ്ഞാണ് പെണ്‍കുട്ടി വിവാഹമോചനം തേടിയതെന്ന് പൊലീസ് പറയുന്നു.

ജില്ലാ പഞ്ചായത്ത് രാജ് ഓഫീസിലാണ് മകന്‍ വിവരാവകാശ നിയമം അനുസരിച്ച്‌ അപേക്ഷിച്ചത്. മകന് പണം നല്‍കുന്നത് നിര്‍ത്തിയതോടെയും അച്ഛന്‍ മാറി താമസിക്കാന്‍ തുടങ്ങിയതോടെയുമാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച്‌ അച്ഛന്റെ വിവരങ്ങള്‍ തേടിയത്.

shortlink

Post Your Comments


Back to top button