Latest NewsNewsInternational

85 പേരുമായി പോയ വിമാനം ലാന്റിംഗിനിടെ തകർന്ന് വീണു

മനില : ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം ലാൻഡിങ്ങിനിടെ തകര്‍ന്ന്​ വീണു. സുലു പ്രവിഷ്യയിലെ ജോലോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടം ഉണ്ടായത്​. സി-130 വിമാനത്തില്‍ നിന്ന്​ ഇതിനോടകം 40 പേരെ രക്ഷപെടുത്തി.

Read Also : രാജവെമ്പാലയുടെ കടിയേറ്റ് കീപ്പർ മരിച്ച സംഭവം: റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, അപകടകാരണം ക്യാമറ ദൃശ്യങ്ങളിൽ വ്യക്തം  

സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിന്‍റ്​ ടാസ്​ക്​ ഫോഴ്​സിന്റെ ഭാഗമാകാനെത്തിയവരാണ്​ അപകടത്തില്‍ പെട്ട യാത്രക്കാരില്‍ അധികവും. അപകടത്തിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button