Latest NewsNewsInternational

ജാതിവിവേചനവും അസഹിഷ്ണുതയുമില്ല : ഇന്ത്യയിലെ മത ജീവിതത്തെക്കുറിച്ച് പ്യൂ റിസർച്ച് സര്‍വ്വേ റിപ്പോർട്ട്

മത പരിവർത്തനം രാജ്യത്ത് അപൂർവ സംഭവമാണെന്നാണ് മറ്റൊരു കണ്ടെത്തൽ

വാഷിംഗ്ടൺ : ഇന്ത്യയിലെ 95 ശതമാനം മുസ്ലിങ്ങളും തങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്‍റര്‍ അടുത്തിടെ പുറത്തുവിട്ട സര്‍വ്വേഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ജാതിവിവേചനം, അസഹിഷ്ണുത എന്നിവ നിലനിൽക്കുന്നില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. മത പരിവർത്തനം രാജ്യത്ത് അപൂർവ സംഭവമാണെന്നാണ് മറ്റൊരു കണ്ടെത്തൽ.

‘ഇന്ത്യയിലെ മതം: സഹിഷ്ണുതയും അകൽച്ചയും’ എന്ന തലക്കെട്ടിലാണ് സർവേ നടന്നത്. 29,999 ഇന്ത്യൻ പൗരന്മാർക്കിടയിൽ 2019 നവംബർ 17നും 2020 മാർച്ച് 23നും ഇടയിലായിരുന്നു സർവേ നടന്നത്. മതസ്വത്വം, ദേശീയത, മതസഹിഷ്ണുത തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇവര്‍ക്കു മുന്‍പില്‍ ഉന്നയിക്കപ്പെട്ടത്. 17 ഭാഷകളിൽനിന്നുള്ള തദ്ദേശീയരായ ആളുകളെ ഉപയോഗിച്ച് നടന്ന സർവേയിൽ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഭാഗമായിട്ടുണ്ട്.

Read Also : കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് അപകടം: കാര്‍ബണ്‍ ഡയോക്സയ്ഡ് ശ്വസിക്കുന്നത് ആരോഗ്യത്തിന് ഭീഷണി, പുതിയ പഠന റിപ്പോർട്ട്

3,336 മുസ്ലിങ്ങൾ , 1,782 സിഖുകാർ, 22,975 ഹിന്ദു വിശ്വാസികൾ, 1,011 ക്രിസ്ത്യാനികൾ, 719 ബുദ്ധമതക്കാർ, 109 ജൈന മതക്കാർ, മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരോ മതങ്ങളുമായി ബന്ധമില്ലാത്തവരോ ആയ 67 പേർ എന്നിങ്ങനെയാണ് സർവേയിൽ പങ്കെടുത്ത ആളുകളുടെ കണക്ക്.

shortlink

Post Your Comments


Back to top button