Latest NewsNewsIndia

മകൾ ഒളിച്ചോടി : ദേഷ്യത്തില്‍ പിതാവ് കാമുകനെയും ബന്ധുക്കളെയും ആക്രമിച്ചു, നാല് മരണം

ആക്രമണത്തിന് ശേഷം പിതാവ് സംഭവസ്ഥലത്തുനിന്നും ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

ചണ്ഡിഗഡ്: വീണ്ടും ദുരഭിമാനക്കൊല. മകള്‍ ഒളിച്ചോടിയതിന്റെ ദേഷ്യത്തില്‍ പിതാവ് കാമുകന്റെ കുടുംബത്തെ ആക്രമിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് പിതാവ് കാമുകന്റെ കുടുംബത്തെ ആക്രമിച്ചത്. നാല് ബന്ധുക്കള്‍ മരിച്ചു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

read also: വിദ്യാർത്ഥിയോട് കയർത്ത് സംഭവം: മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

ഹര്‍മാന്‍ സിങുമായുള്ള പെൺകുട്ടിയുടെ പ്രണയത്തിനു വീട്ടുകാർക്ക് എതിർപ്പായിരുന്നു. വിവാഹം നടത്തില്ലെന്ന് നിർബന്ധം പിടിച്ചതിനു പിന്നാലെ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഇതിൽ പ്രകോപിതനതായ പിതാവ് കാമുകന്റെ വീട്ടിൽ എത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പിതാവ് സംഭവസ്ഥലത്തുനിന്നും ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button