Latest NewsIndiaNews

കോൺഗ്രസിന് തിരിച്ചടി: പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് പാർട്ടിവിട്ടു

അഭിജിത്തിന്റെ പാര്‍ട്ടിമാറ്റത്തെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്‌ഠാ മുഖര്‍ജി വിമർശിച്ചു

കൊല്‍ക്കത്ത: കോൺഗ്രസ് ദേശീയതലത്തിലും അശക്തമാകുന്നുവെന്നു സൂചന. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഭിജിത്ത് മുഖര്‍ജി പാർട്ടിവിട്ടു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയം മുതല്‍ അഭിജിത്ത് മുഖര്‍ജി കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഇപ്പോഴിതാ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ് അഭിജിത്.

read  also: ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ദേവസ്വം ബോര്‍ഡ്

‘ബിജെപിയുടെ വര്‍ഗീയ വാദത്തെ മമതാ ബാന‌ര്‍ജി സംസ്ഥാനത്ത് ഫലപ്രദമായി തടഞ്ഞതുപോലെ ഭാവിയില്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് അത് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു’ തൃണമൂലില്‍ ചേര്‍ന്നുകൊണ്ട് നടന്ന പത്രസമ്മേളനത്തില്‍ അഭിജിത്ത് മുഖര്‍ജി പറഞ്ഞു.

അഭിജിത്തിന്റെ പാര്‍ട്ടിമാറ്റത്തെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്‌ഠാ മുഖര്‍ജി വിമർശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button