COVID 19KeralaLatest NewsNews

ലോക് ഡൗണ്‍ : നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം : ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

Read Also : അടൽ ടണലിൽ സോണിയാ ഗാന്ധിയുടെ പേര് എഴുതിയ ഫലകം പുനസ്ഥാപിച്ചില്ലെങ്കിൽ വൻ പ്രതിഷേധമെന്ന് കോൺഗ്രസ് 

രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുക. കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിൻറെ നിർദ്ദേശങ്ങളമെല്ലാം ചർച്ച ചെയ്യാനാണ് സാധ്യത.

അതേ സമയം സംസ്ഥാനത്ത് ഇന്നലെ 12,100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, ആലപ്പുഴ 683, കാസർഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button