Latest NewsKeralaNews

15 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തി: കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍, കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയതോടെ പണമൊഴുക്ക് നിശ്ചലമാകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തോളം ആളുകളാണ് തൊഴില്‍ നഷ്ടമായവരുടെ പട്ടികയിലുള്ളത്.

Also Read: കോട്ടയം ജില്ലാ വനിത ലീഗ് ജനറൽ സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു: 200 ഓളം പ്രവർത്തകർ പാർട്ടി വിടാൻ സാധ്യത

പ്രവാസി നിക്ഷേപത്തെ വലിയ രീതിയില്‍ ആശ്രയിക്കുന്നതാണ് കേരളത്തിന്റെ സമ്പദ്ഘടന. വാണിജ്യ, വ്യവസായ നിക്ഷേപങ്ങള്‍, സഹകരണ നിക്ഷേപം, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ മേഖല എന്നിവയില്‍ പ്രവാസി നിക്ഷേപം വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, വിദേശത്തുനിന്നും കോവിഡ് കാലത്ത് നാട്ടില്‍ തിരിച്ചെത്തിയത് 15 ലക്ഷത്തോളം ആളുകളാണ്.

നാട്ടില്‍ തിരിച്ചെത്തിയവരില്‍ എത്ര പേര്‍ക്ക് വിദേശത്തേയ്ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന് വ്യക്തമായിട്ടില്ല. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും നാട്ടില്‍ സാമ്പത്തികനില ഭദ്രമല്ലാത്തവരാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനൊപ്പം സാമ്പത്തിക ക്രയവിക്രയത്തില്‍ വന്‍ ഇടിവുണ്ടാകുന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button