KeralaLatest NewsNewsIndia

മോഹന്‍ ഭാഗവതിന്റെ ‘ഇന്ത്യക്കാരെല്ലാം ഒന്ന്’: പ്രസ്താവനക്കെതിരെ വിമർശനവുമായി ഉവൈസി

ക്രിമിനലുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഹിന്ദുത്വ സര്‍ക്കാർ

ഹൈദരാബാദ്: ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരും ഹിന്ദുത്വവാദികളും തമ്മില്‍ ബന്ധമില്ലെന്നആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം മേധാവിയും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. പശുവിനെയും എരുമയേയും തിരിച്ചറിയാനാവാത്ത ക്രിമിനലുകള്‍ക്ക് ഒരു പ്രത്യേക മതക്കാരെ പേരു നോക്കി തിരിച്ചറിഞ്ഞ് കൊല്ലാന്‍ അറിയാമെന്നും ക്രിമിനലുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഹിന്ദുത്വ സര്‍ക്കാറാണെന്നും ഉവൈസി ട്വീറ്ററിൽ പറഞ്ഞു.

ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരും ഹിന്ദുത്വവാദികളും തമ്മില്‍ ബന്ധമില്ലെന്നും ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണ് എന്ന കെണിയില്‍ ആരും വീഴരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ലെന്നും ഇന്ത്യക്കാരനാണ് മേധാവിത്വമെന്നും മോഹൻഭഗവത്‍ പറഞ്ഞു. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ലല്ലെന്നും അവരുടെ മതം ഏതായാലും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button