CinemaLatest NewsNewsIndiaBollywoodEntertainment

മുസ്ലീങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്: ശക്തരായ അച്ഛന്മാർ ഉള്ളവർക്ക് വേണ്ടി സംസാരിക്കില്ലെന്ന് ഒവൈസി

കരുത്തരായ പിതാക്കൻമാരുള്ളവർക്കു വേണ്ടിയല്ല, ദുർബലർക്കുവേണ്ടിയാണ്​ ശബ്ദമുയർത്തേണ്ടത്: അസദുദ്ദീൻ ഉവൈസി

ആഡംബര കപ്പലിൽ മയക്കുമരുന്ന്​ ഉപയോഗിച്ചുവെന്ന കേസിൽ ഒക്ടോബർ 3 ന് ആണ് എൻസിബി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആര്യന്റെ അറസ്റ്റിൽ പ്രതികരിച്ച് നിരവധി പേര് രംഗത്ത് വന്നു. ആര്യനും ഷാരൂഖ് ഖാനും പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങളും രംഗത്തുണ്ട്. കേസിൽ പ്രതികരിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി.

Also Read:ഷോളയാര്‍ ഡാം തുറന്നു, താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ശബ്​ദമില്ലാത്തവർക്കും ദുർബലർക്കും വേണ്ടിയാണ് താൻ പോരാടുന്നതെന്നും ശക്തരായ അച്ഛന്മാർ ഉള്ളവർക്ക് വേണ്ടി താൻ സംസാരിക്കില്ലെന്നും അസദുദ്ദീൻ ഉവൈസി വ്യക്തമാക്കി. ആരുടേയും പേരുകൾ എടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയിലിൽ കഴിയുന്ന ‘ശബ്ദമില്ലാത്ത മുസ്ലീങ്ങൾ ’ക്കുവേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നുംഅച്ഛന്മാർ ‘ശക്തരായ ’വർക്കുവേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാലിക്കിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ ആര്യന്റെ അറസ്റ്റിനെ കുറിച്ച് ചോദ്യമുന്നയിച്ചു. ഇതിനു മറുപടിയെന്നോണമാണ് ‘നിങ്ങൾ ഒരു സൂപ്പർസ്റ്റാറിന്റെ മകനെക്കുറിച്ചാണ് സംസാരിക്കുന്നത്. യുപി ജയിലുകളിലെ 27 ശതമാനം തടവുകാരും മുസ്ലീങ്ങളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുക? ശബ്ദമില്ലാത്തവരും ദുർബലരുമായവർക്കുവേണ്ടിയാണ് ഞാൻ പോരാടുക, പിതാക്കൾ ശക്തരായവർക്കുവേണ്ടിയല്ല’ എന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button